ആ​റ​ളം ഫാ​മി​ലെ ആ​ന​തു​ര​ത്ത​ൽ: ര​ണ്ടാം ദി​വ​സ​വും ആ​ന​ക​ളെ ക​ണ്ടെ​ത്തി​യി​ല്ല
Wednesday, May 8, 2024 12:48 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​ട്ടു​ള്ള കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ‘ഓ​പ്പ​റേ​ഷ​ൻ എ​ലി​ഫ​ന്‍റ്' ദൗ​ത്യം നാ​ലാം ഘ​ട്ട​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​വും കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​പ്പാ​റ മേ​ഖ​ല​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞു 18 ഏ​ക്ക​ർ, ഹെ​ലി​പ്പാ​ഡ് മേ​ഖ​ല​യി​ലു​മ​ട​ക്കം ദൗ​ത്യ​സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ന​ക​ളെ ക​ണ്ടെ​ത്തി​യി​ല്ല.

ഇ​ന്ന് ആ​റ​ളം ഫാം ​കൃ​ഷി​യി​ട​ത്തി​ൽ അ​വ​ശേ​ഷി​ച്ചി​രി​ക്കു​ന്ന ആ​ന​ക​ളെ തു​ര​ത്തു​ന്ന പ്ര​വൃ​ത്തി ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം ഫാ​മി​ൽ സ​ബ് ക​ള​ക്ട​ർ​സ​ന്ദീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്‌​ഥ - ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് നാ​ലാം​ഘ​ട്ട തു​ര​ത്ത​ൽ ദൗ​ത്യ​മാ​രം​ഭി​ച്ച​ത്.

വ​നം ദ്രു​ത പ്ര​തി​ക​ര​ണ​സേ​ന ഡെപ്യൂ​ട്ടി റേ​ഞ്ച​ർ എം. ​ഷൈ​നി കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യൂ​ർ, വ​ള​യം​ചാ​ൽ എ​ന്നി​വി​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 50 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​സേ​ന​യി​ലു​ള്ള​ത്.