ഇ​രി​ട്ടി​യി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം 31ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം
Tuesday, May 7, 2024 1:21 AM IST
ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചി​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ എ​ട്ടി​നാ​രം​ഭി​ച്ച് 31ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. ആ​ഴ്ച​യി​ൽ ഒ​രുദി​വ​സം ഡ്രൈ​ഡേ ആ​യി ആ​ച​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന മ​ഴ​ക്കാ​ല പൂ​ർ​വ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന രൂ​പീ​ക​ര​ണ​യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. ര​വീ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് പാ​ലേ​രി വീ​ട്ടി​ൽ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​വി. രാ​ജീ​വ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് ബാ​ബു, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ശോ​ക​ൻ, ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ട്ടു മു​ത​ൽ 10 വ​രെ സ്ഥാ​പ​ന ശു​ചി​ക​ര​ണം, 11, 12 തീ​യ​തി​ക​ളി​ൽ താ​മ​സ​സ്ഥ​ല ശു​ചി​ക​ര​ണം, 13 മു​ത​ൽ 20 വ​രെ പൊ​തു​സ്ഥ​ലം ശു​ചീ​ക​ര​ണം, 21 മു​ത​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രി​ക​രി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും, ശ​നി​യാ​ഴ്ച മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലും ഡ്രൈ​ഡേ ആ​ച​രി​ക്ക​ണം. 10 നു​ള്ളി​ൽ മു​ഴു​വ​ൻ വാ​ർ​ഡ് സാ​നി​റ്റൈസേ​ഷ​ൻ യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ത്ത് വാ​ർ​ഡ്ത​ല ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.