യു​വാ​വ് തൂ​ങ്ങി​ മ​രി​ച്ച​നി​ല​യി​ൽ
Monday, May 6, 2024 10:12 PM IST
കു​ടി​യാ​ൻ​മ​ല: റ​വ​ന്യൂ​വ​കു​പ്പ് ഡ്രൈ​വ​റാ​യ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ടി​യാ​ൻ​മ​ല ചാ​ത്ത​മ​ല​യി​ലെ കോ​ട്ടി​യി​ൽ കെ.​കെ. പ്ര​സാ​ദ് (46) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ലാ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു​ശേ​ഷം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കേ​ള​നാ​ണ് പി​താ​വ്. കു​ടി​യാ​ൻ​മ​ല പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.