ജോണ് കെയ് വീണ്ടും വയനാട്ടിലേക്ക്
1478042
Sunday, November 10, 2024 7:31 AM IST
മാനന്തവാടി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം, ഈസ്റ്റ് ഇന്ത്യ കന്പനിയുടെ വളർച്ച, മലബാറിന്റെ ചരിത്രം എന്നിവയിൽ പഠനം നടത്തിയ ചരിത്രകാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോണ് കെയ് ആറു പതിറ്റാണ്ടിനു ശേഷം വയനാട്ടിൽ എത്തുന്നു.
ഡിസംബർ 26 മുതൽ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായ പ്രഭാഷണ പരന്പരയിൽ പങ്കെടുക്കാനാണ് സ്കോട്ട്ലൻഡ് സ്വദേശിയായ ജോണ് കെയ് വരുന്നത്. 84കാരനായ ജോണ് കെയ് 20-ാം വയസിലാണ് ആദ്യമായി വയനാട്ടിൽ എത്തിയത്. സ്കോട്ട്ലൻഡുകാരനായ മുൻ മലബാർ കളക്ടർ വില്യം ലോഗൻ എഴുതിയ മലബാർ മാന്വലിനെയും കേരളത്തിലെ സുഗന്ധദ്രവ്യ വ്യാപാരത്തെയും കുറിച്ച് ജോണ് കെയ് പഠനം നടത്തിയിട്ടുണ്ട്.
റോമാക്കാർ ഒരു വർഷം 120 കപ്പൽ കുരുമുളക് കേരളത്തിലെ തുറമുഖങ്ങൾ വഴി കൊണ്ടുപോയിരുന്നതായി ’ദ സ്പൈസ് റൂട്ട്’ എന്ന ഗ്രന്ഥത്തിൽ ജോണ് കെയ് പറയുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ന്ധഹിമാലയ: എക്സ്പ്ലോറിംഗ് റൂഫ് ഓഫ് ദി വേൾഡ്ന്ധ(2022)ഹിമാലയ മേഖലയുടെ സന്പന്നമായ ചരിത്രവും ഭൂപ്രകൃതിയും സംസ്കാരവും ആസ്പദമാക്കിയുള്ള കൃതിയാണ്.