ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിനു നടപടികളുമായി മുന്നോട്ടു പോകും: കർണാടക നിയമസഭാ സാമാജികർ
1478038
Sunday, November 10, 2024 7:31 AM IST
പുൽപ്പള്ളി: ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകുമെന്ന് കർണാടക നിയമസഭാ സാമാജികർ.
പെരിക്കല്ലൂരിൽ സെന്റ് തോമസ് ഫൊറോന ചർച്ച് വികാരി ഫാ. ജോർജ് കാപ്പുകാലായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്ര എംഎൽസി, നഞ്ചൻഗോഡ്, ചിക്മാംഗളൂരു, എച്ച്ഡി കോട്ട എംഎൽഎമാർ എന്നിവർ നൽകിയതാണ് ഈ ഉറപ്പ്.
കെപിസിസി സെക്രട്ടറി അഡ്വ.ആർ.വി. രാജേഷ്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ, ഡിസിസി സെക്രട്ടറി ഒ.ആർ. രഘു, ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് അനീഷ് മന്പള്ളി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് മനോജ് ഉതുപ്പാൻ, ഷിനോയി തുണ്ടത്തിൽ, മനോജ് കടുപ്പിൽ, വിജയകുമാർ പെരിക്കല്ലൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.