ഗോത്ര സമൂഹ സമിതി എൻഡിഎ സ്ഥാനാർഥികളെ പിന്തുണയ്ക്കും
1478441
Tuesday, November 12, 2024 6:22 AM IST
കൽപ്പറ്റ: ആദിവാസികളും സാധാരണക്കാരും ഉൾപ്പടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വത്തിനും സമാധാനപൂർണമായ ജീവിതത്തിനും വൻ ഭീഷണിയായി മാറിയിരിക്കുന്ന വഖഫ് നിയമം ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതാണ്.
എങ്കിലും വഖഫ് നിയമ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ്, മുന്നണികൾ നിയമസഭയിൽ ഐക്യകണ്ഡേന പ്രമേയം പാസാക്കിയ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വഖഫ് നിയമ ഭേദഗതി എന്ന നിലപാടിനെ പിന്തുണച്ചുകൊണ്ട് എൻഡിഎ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ ഗോത്രസമൂഹ സമിതിയുടെ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർ പേഴ്സണ്‍ പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. സന്തോഷ് ചക്കരക്കല്ല്, ഇ.സി. സനീഷ്, തിരുവങ്ങാടൻ നിഷാന്ത്, സൈമണ്‍ പൗലോസ് എന്നിവർ പ്രസംഗിച്ചു.