വയോജന സംഗമം നടത്തി
1478041
Sunday, November 10, 2024 7:31 AM IST
പുൽപ്പള്ളി: സ്നേഹജ്വാല സൊസൈറ്റിയുടെ നേതൃത്വത്തിൽ ’തണലേകിയവർക്ക് തണലാകാൻ’ പദ്ധതിയുടെ ഭാഗമായി കൃപാലയ സ്പെഷൽ സ്കൂളിൽ വയോജനസംഗമം നടത്തി. ഫാ. ജോർജ് മൈലാടൂർ ഉദ്ഘാടനം ചെയ്തു. മദർ സുപ്പീരിയർ ആൻമേരി ആര്യപ്പള്ളി അധ്യക്ഷത വഹിച്ചു.
ഫാ. ജോസ് ആലത്തൂർ, സിസ്റ്റർ എയ്ഞ്ചൽ മരിയ, സിസ്റ്റർ ജോസ്മേരി, ഷാജി കടുവപ്പാറ, സിസ്റ്റർ അർപ്പിത, സിസ്റ്റർ ജിൻസി ജോണ്, സിസ്റ്റർ ടെസിൻ, സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ ആൻസീന എന്നിവർ പ്രസംഗിച്ചു.