ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ 14,71,742 വോ​ട്ട​ർ​മാ​ർ. വോ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ, തി​രു​വ​ന്പാ​ടി, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 14,71,742 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 2004 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും 85 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​യി 11,820 വോ​ട്ട​ർ​മാ​രു​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 7,519 വോ​ട്ട​ർ​മാ​രാ​ണ് വീ​ടു​ക​ളി​ൽ നി​ന്നു​ത​ന്നെ വോ​ട്ട് ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത​രാ​യി ഇ​ത്ത​വ​ണ​യും മു​ന്നോ​ട്ടു​വ​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സ് വോ​ട്ട​ർ​മാ​രു​ള്ള​ത് സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ്. 458 പേ​രാ​ണ് ഇ​വി​ടെ സ​ർ​വീ​സ് വോ​ട്ട​ർ​മാ​രാ​യു​ള്ള​ത്. സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യ​ത്.

ജി​ല്ല​യി​ലെ മൂ​ന്ന് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി. മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ, കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ, മ​ഞ്ചേ​രി ചു​ള​ള​ക്കാ​ട് ജി​യു​പി സ്കൂ​ൾ, മൈ​ലാ​ടി അ​മ​ൽ കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ന്ന​ത്. കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ് മു​ഴു​വ​ൻ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ച​ത്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി ബൂ​ത്തി​ലെ​ത്താ​ൻ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​വ​ഹ​ണ​ത്തി​നാ​യി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ 04936 204210, 1950 ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്കാ​നു​ള്ള ക​ണ്‍​ട്രോ​ൾ റു​മും വി​ജി​ൽ ആ​പ്പും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ, ഹ​രി​ത ബൂ​ത്തു​ക​ളി​ലാ​ണ് ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ഹോം ​വോ​ട്ടു​ക​ൾ
പെ​ട്ടി​യി​ലാ​യി

ക​ൽ​പ്പ​റ്റ: കാ​ടും ഗ്രാ​മ​വ​ഴി​ക​ളും താ​ണ്ടി ഹോം ​വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കും 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഹോം ​വോ​ട്ടിം​ഗ് സം​വി​ധാ​ന​മാ​ണ് ഒ​ട്ടേ​റെ മു​തി​ർ​ന്ന വോ​ട്ട​ർ​മാ​ർ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​യ​ത്. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ നീ​ണ്ട നി​ര​ക​ളും കാ​ത്തി​രി​പ്പും അ​വ​ശ​ത​ക​ളു​മി​ല്ലാ​തെ സ്വ​ന്തം വീ​ടു​ക​ളി​ൽ ഇ​രു​ന്ന് ത​ന്നെ വോ​ട്ട് ചെ​യ്യാ​മെ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഹോം ​വോ​ട്ടിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​യി മാ​റി. എ​ന്നാ​ൽ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി ത​ന്നെ വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മു​ള്ള ഈ ​പ​ട്ടി​ക​യി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്കും അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്ക് പോ​ളിം​ഗ് ദി​വ​സം ബൂ​ത്തു​ക​ളി​ലെ​ത്തി സാ​ധാ​ര​ണ പോ​ലെ വോ​ട്ടു​ചെ​യ്യാം.

ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ ഈ ​പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ഹോം ​വോ​ട്ടിം​ഗി​നു​ള്ള ഫോ​റം പൂ​രി​പ്പി​ച്ച് വാ​ങ്ങു​ക​യാ​യി​രു​ന്നു ആ​ദ്യ ന​ട​പ​ടി. ഇ​ങ്ങ​നെ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക് പി​ന്നീ​ട് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു​ചെ​യ്യാ​ൻ ക​ഴി​യി​ല്ല. 12 ഡി ​ഫോ​റ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ മു​തി​ർ​ന്ന 5050 വോ​ട്ട​ർ​മാ​രെ​യാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഹോം ​വോ​ട്ടിം​ഗ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 4860 വോ​ട്ട​ർ​മാ​ർ ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. 2408 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രാ​ണ് വീ​ടു​ക​ളി​ൽ നി​ന്നു​ള്ള വോ​ട്ടിം​ഗ് സൗ​ക​ര്യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​ൽ 2330 പേ​ർ വോ​ട്ടു​ചെ​യ്തു. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ആ​കെ 7458 ഹോം ​വോ​ട്ടിം​ഗ് അ​പേ​ക്ഷ​ക​ളി​ൽ 7190 പേ​രാ​ണ് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചി​ത്രം സ​ഹി​തം രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റ് പേ​പ്പ​റി​ൽ വോ​ട്ട​ർ​മാ​ർ പേ​ന കൊ​ണ്ട് ടി​ക്ക് ചെ​യ്ത് വോ​ട്ട് അ​ട​യാ​ള​പ്പെ​ടു​ത്തി ബാ​ല​റ്റ് പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യാ​ണ് ഹോം ​വോ​ട്ടിം​ഗി​ൽ അ​വ​ലം​ബി​ച്ച​ത്. 96.4 ശ​ത​മാ​നം ഹോം ​വോ​ട്ടു​ക​ൾ നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള​ളി​ൽ പെ​ട്ടി​യി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തും കു​റ്റ​മ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ വി​ജ​യ​മാ​യി. പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ വ​രെ​യു​ള്ള 89 ടീ​മു​ക​ളാ​ണ് ജി​ല്ല​യി​ൽ ഹോം ​വോ​ട്ടിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ 29 ടീ​മു​ക​ളും ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ 30 വീ​തം ടീ​മു​ക​ളെ​യു​മാ​ണ് ഹോം ​വോ​ട്ടിം​ഗി​നാ​യി വി​ന്യ​സി​ച്ച​ത്.

ചൂ​ര​ൽ​മ​ല​യി​ൽ ര​ണ്ട്
ബൂ​ത്തു​ക​ൾ

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ 10, 12 വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​ർ​ക്കാ​യി ര​ണ്ട് ബൂ​ത്തു​ക​ൾ. പ്ര​ദേ​ശ​ത്തും 11-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​യി മേ​പ്പാ​ടി സ്കൂ​ളി​ലും പ്ര​ത്യേ​ക പോ​ളിം​ഗ് ബൂ​ത്ത് ഏ​ർ​പ്പെ​ടു​ത്തി. ദു​ര​ന്ത​മേ​ഖ​ല​യി​ൽ നി​ന്നു വി​വി​ധ താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ പ്ര​ത്യേ​ക സൗ​ജ​ന്യ വാ​ഹ​ന സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ അ​തീ​വ സു​ര​ക്ഷാ​സ​ന്നാ​ഹം

ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി അ​റി​യി​ച്ചു. അ​ന്ത​ർ സം​സ്ഥാ​ന സേ​ന​യും അ​ന്ത​ർ ജി​ല്ലാ സേ​ന​യും തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ​ത്തി. കൂ​ടാ​തെ സം​സ്ഥാ​ന, ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും പ്ര​ത്യേ​ക പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. സ്ട്രോം​ഗ് റൂ​മി​ന​ട​ക്കം പ്ര​ത്യേ​ക സു​ര​ക്ഷ​യൊ​രു​ക്കും. എ​ൻ​സി​സി, എ​സ്പി​സി തു​ട​ങ്ങി 2700 പോ​ലീ​സ് അ​ധി​ക സേ​ന​യും ജി​ല്ല​യി​ലു​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ഡ്രൈ​ഡേ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബൂ​ത്തു​ക​ളി​ൽ ക്യാ​മ​റ
നി​രീ​ക്ഷ​ണ​വ​ല​യം

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളും കാ​മ​റ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ലാ​യി​രി​ക്കും. വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ തു​ട​ങ്ങു​ന്ന​ത് മു​ത​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യു​ള്ള വോ​ട്ട് ചെ​യ്യ​ൽ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും ക​ള​ക്ട​റേ​റ്റി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും.

ക​ള്ള​വോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും സു​താ​ര്യ​വും നീ​തി​പൂ​ർ​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ങ്ങി​യ​ത്.