ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ കു​ടും​ബ​ശ്രീ മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സു​ര​ക്ഷി​ത ബാ​ല്യം സു​ന്ദ​ര ഭ​വ​നം’ വി​ഷ​യ​ത്തി​ൽ ബാ​ല​സൗ​ഹൃ​ദ ര​ക്ഷാ​ക​ർ​തൃ​ത്വം സം​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ക കു​ടും​ബാ​ന്ത​രീ​ക്ഷം ബാ​ല​സൗ​ഹൃ​ദ ഇ​ട​ങ്ങ​ളാ​ക്കു​ക ല​ക്ഷ്യ​മി​ട്ട് മീ​ന​ങ്ങാ​ടി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗം കെ. ​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, വ​നി​താ​ശി​ശു വി​ക​സ​നം, കു​ടും​ബ​ശ്രീ മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യോ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് നേ​രേ​യു​ള്ള ശാ​രീ​രി​ക മാ​ന​സി​ക ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യ​ൽ, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്ക​ൽ, ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം ഡോ.​എ​ഫ്. വി​ൽ​സ​ണ്‍, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് സി​സ്റ്റ​ർ അ​ലീ​ന എ​ന്നി​വ​ർ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത, നി​യ​മ​വ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക്ലാ​സെ​ടു​ത്തു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കാ​ർ​ത്തി​ക അ​ന്ന തോ​മ​സ്, കു​ടും​ബ​ശ്രീ സം​സ്ഥാ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ എം. ​പ്ര​ഭാ​ക​ര​ൻ, എ​ഡി​എം​സി​മാ​രാ​യ വി.​കെ. റ​ജീ​ന, കെ.​എം. സ​ലീ​ന, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രാ​യ കെ.​ജെ. ബി​ജോ​യ്, വി. ​ജ​യേ​ഷ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ​മാ​ർ, ആ​ർ​പി​മാ​ർ, ആ​നി​മേ​റ്റ​ർ​മാ​ർ, ജി​ല്ലാ​മി​ഷ​ൻ ടീ​മം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.