കുടിയേറ്റ മേഖലയിൽ കൊട്ടിക്കലാശം ശ്രദ്ധേയമായി
1478444
Tuesday, November 12, 2024 6:22 AM IST
പുൽപ്പള്ളി: കുടിയേറ്റ മേഖലയിൽ നടത്തിയ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ശ്രദ്ധേയമായി. വാദ്യമേളങ്ങളും വാഹന റാലിയും പ്രകടനങ്ങളുമൊക്കെയായി പരമാവധി പ്രവർത്തകരെ അണിനിരത്തിയ കൊട്ടിക്കലാശം മുന്നണികളുടെ ശക്തിപ്രകടമായി മാറി.
രാവിലെ മുതൽതന്നെ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുൾപ്പെടെ നടത്തിയിരുന്നു. വാദ്യമേളങ്ങളുടെ അകന്പടിയോടെയായിരുന്നു പ്രചാരണ പരിപാടി.
വൈകുന്നേരം അഞ്ചോടെ മൂന്ന് മുന്നണികളും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് പാർട്ടികൊടികളുമേന്തി പ്രകടനം നടത്തി.
ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു കൊട്ടിക്കലാശം. പുൽപ്പള്ളി, മുള്ളൻകൊല്ലി, പാടിച്ചിറ, പെരിക്കല്ലൂർ, കാപ്പിസെറ്റ് തുടങ്ങിയ ഗ്രാമപപ്രദേശങ്ങളിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യോഗങ്ങൾ നടത്തി. തുടർന്നാണ് മുഴുവൻ പ്രവർത്തകരും ടൗണിലെത്തി കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്.