സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ത്യ​യെ വി​ഭ​ജി​ച്ചു പാ​ക്കി​സ്ഥാ​നെ​ന്ന മ​ത​രാ​ഷ്‌​ട്രം രൂ​പീ​ക​രി​ച്ചു കൊ​ടു​ത്ത ശേ​ഷം ബാ​ക്കി​യു​ള്ള ഭാ​ര​ത മ​ണ്ണി​നെ കൂ​ടി ശ​രീ​യ​ത്ത് നി​യ​മ​ത്തി​ൽ കു​രു​ക്കു​ന്ന​തി​നാ​ണ് വ​ഖ​ഫ് നി​യ​മ​മെ​ന്ന ക​രി​നി​യ​മ​ത്തി​ന് നെ​ഹ്‌​റും അ​ടി​ത്ത​റ പാ​കി​യ​ത്. ഇ​ത് പി​ൻ​വ​ലി​യ്ക്കു​ന്ന​താ​ണ് ഭാ​ര​ത​ത്തി​ന്‍റെ നി​ല​നി​ല്പി​ന് അ​ഭി​കാ​മ്യ​മെ​ന്നും പ​ത്മ​ശ്രീ എം.​കെ. കു​ഞ്ഞോ​ൽ പ്ര​സ്താ​വി​ച്ചു. നെ​ഹ്‌​റു​വി​ന്‍റെ ഭ്രാ​ന്ത​മാ​യ വ​ർ​ഗീ​യ ചി​ന്ത​യി​ൽ ഉ​യ​ർ​ന്ന മ​ത​ബോ​ധ​മാ​ണ് ഇ​ന്ത്യ​യെ വി​ഭ​ജി​യ്ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി കൂ​ടി​യാ​യ കു​ഞ്ഞോ​ൽ പ​റ​ഞ്ഞു.

വ​ഖ​ഫ് ക​രി​നി​യ​മ​ത്തി​ന്‍റെ അ​ധി​നി​വേ​ശ ഭീ​ക​ര​ത​യി​ൽ നി​രാ​ലം​ബ​രാ​കു​ന്ന കേ​ര​ള​ത്തി​ലെ മു​ന​ന്പം, ത​ളി​പ്പ​റ​ന്പ് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഭാ​ര​ത​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു വേ​ണ്ടി വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ബ​ത്തേ​രി സ്വ​ത​ന്ത്ര മൈ​താ​ന​ത്ത് ന​ട​ന്ന ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ ഉ​പ​വാ​സ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ഗോ​ള ഇ​സ്‌​ലാ​മി​ക ഭീ​ക​ര സം​ഘ​ട​ന​യാ​യ ജ​മാ അ​ത്ത് ഇ​സ്‌​ലാ​മി​യാ​ണ് വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രെ​ന്ന് മീ​ന​ങ്ങാ​ടി അ​ദ്വൈ​താ​ശ്ര​മ മ​ഠാ​ധി​പ​തി സ്വാ​മി ഹം​സാ​ന​ന്ദ പു​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ഷ​യ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് വ​ർ​ഗീ​യ ല​ഹ​ള​യ്ക്കു​ള്ള സാ​ധ്യ​ത തേ​ടി ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഭാ​ര​തീ​യ ജ​ന​ത ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രാ​യ മു​സ്‌​ലിം​ക​ൾ പോ​ലും വ​ഖ​ഫ് നി​യ​മ​ത്തി​ൽ അ​ക​പ്പെ​ട്ടു പോ​കു​ന്പോ​ൾ വ​ഖ​ഫ് നി​യ​മം പി​ൻ​വ​ലി​യ്ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ക്കു​ന്ന​ത് മ​ത​ഭീ​ക​ര​ത​യു​ടെ വ​ക്താ​ക്ക​ളാ​ണെ​ന്നും ഉ​പ​വാ​സ ധ​ർ​ണ​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് സ്വാ​മി ഹം​സാ​ന​ന്ദ​പു​രി പ​റ​ഞ്ഞു. മു​ക്കാ​പ്പു​ഴ ന​ന്ദ​കു​മാ​ർ (നാ​ഷ​ണ​ൽ ഹി​ന്ദു ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​വാ​സ ധ​ർ​ണ​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ (ബി​ജെ​പി വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), അ​ജി​കു​മാ​ർ ക​രി​യി​ൽ (ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​ധു (വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി), എ.​എം. ഉ​ദ​യ​കു​മാ​ർ (ഹി​ന്ദു ഐ​ക്യ വേ​ദി ഉ​ത്ത​ര കേ​ര​ള സം​ഘ​ട​നാ സെ​ക്ര​ട്ട​റി) തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.