പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്ട്ര​ക്ച​ർ ഉ​പ​യോ​ഗി​ച്ച് റോ​ഡി​ൽ കി​ട​ന്ന സി​മ​ന്‍റ് ക​ട്ട​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി​യു​ടെ പി​ൻ​ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സി​മി​ന്‍റ് ക​ട്ട​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് സ്ട്ര​ക്ച​റി​ൽ കൊ​ണ്ടു​വ​ന്ന​ത്.

രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​ത് അ​വ​ഗ​ണി​ച്ച് സി​മ​ന്‍റ്ക​ട്ട​ക​ൾ പൂ​ർ​ണ​മാ​യി സ്ട്ര​ക്ച​റി​ൽ​ത​ന്നെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

സ്ട്ര​ക്ച​ർ ദു​രു​പ​യോ​ഗം ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രേ ഡി​എം​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യാ​തെ തൊ​ഴി​ലാ​ളി​ക​ൾ സ്ട്ര​ക്ച​ർ ഉ​പ​യോ​ഗി​ച്ച​തെ​ന്നും സം​ഭ​വം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​യ്പ്പി​ച്ചു​വെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.