ജീവനക്കാരുടെ ക്ഷാമബത്ത ഉത്തരവിൽ വ്യക്തത വേണം; എൻജിഒ അസോസിയേഷൻ
1465163
Wednesday, October 30, 2024 7:36 AM IST
കൽപ്പറ്റ: ഇരുപത്തിരണ്ടു ശതമാനം ക്ഷാമബത്ത കൂടിശിക ഏഴു ഗഡു നിലനിൽക്കെ കേവലം മൂന്നു ശതമാനം മാത്രം അനുവദിക്കുകയും എത്രാമത്തെ ഗഡുവാണ് അനുവദിച്ചതെന്നോ ആയതിന്റെ മുപ്പത്തി ഒൻപത് മാസത്തെ കുടിശിക എന്ത് ചെയ്യണമെന്നോ വ്യക്തമാക്കാതെ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇറക്കിയ കറുത്ത ഉത്തരവിനെതിരേ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്പിൽ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ധർണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ലൈജു ചാക്കോ, ഇ.വി. ജയൻ, എം.വി. സതീഷ്, ടി. പരമേശ്വരൻ, നിഷാ പ്രസാദ്, പി.സി. എൽസി എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ സി.ജി. ഷിബു, പി.എച്ച്. അഷറഫ്ഖാൻ, എൻ.വി. അഗസ്റ്റ്യൻ, സിനീഷ് ജോസഫ്, എം.എ. ബൈജു. അബ്ദുൾ ഗഫൂർ, ശിവൻ പുതുശേരി എന്നിവർ നേതൃത്വം നൽകി.