സൂക്ഷ്മ പരിശോധന പൂർത്തിയായി: മത്സരരംഗത്ത് 16 സ്ഥാനാർഥികൾ
1464672
Tuesday, October 29, 2024 1:12 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.
16 സ്ഥാനാർഥികളാണ് നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സര രംഗത്തുള്ളത്. നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി), പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്), സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ്(റൈറ്റ് ടു റീകാൾ പാർട്ടി), ഷെയ്ക്ക് ജലീൽ (നവരംഗ് കോണ്ഗ്രസ് പാർട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാർട്ടി), എ. സീത (ബഹുജൻ ദ്രാവിഡ പാർട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ സി. അജിത്ത് കുമാർ, ഇസ്മയിൽ സബിഉള്ള, എ. നൂർമുഹമ്മദ്, ഡോ.കെ. പത്മരാജൻ, ആർ. രാജൻ, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിംഗ് യാദവ് എന്നിവരുടെ പത്രികയാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം പ്രാബല്യത്തിലുള്ളത്. വിവിധ മുന്നണികളുടെ സ്ഥാനാർഥി പട്ടികയിൽ യഥാർഥ സ്ഥാനാർഥികളുടെ പത്രിക സൂഷ്മ പരിശോധനയിൽ സ്വീകരിച്ചതോടെ ഡമ്മിയായി നൽകിയ പത്രികകൾ അസാധുവാവുകയായിരുന്നു. വരണാധികാരിയും ജില്ലാ കളക്ടറുമായ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയായത്. 30നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാർഥി പട്ടിക നിലവിൽ വരും.