എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് മാനന്തവാടി മണ്ഡലത്തിൽ പ്രചാരണം നടത്തി
1464669
Tuesday, October 29, 2024 1:12 AM IST
മാനന്തവാടി: വയനാട് ലോക്സഭാ എൻഡിഎ നവ്യ ഹരിദാസ്സ്ഥാനാർഥി ഇന്നലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി. മാനന്തവാടി വീര പഴശിയുടെ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയോടെയായിരുന്നു പര്യടനത്തിന് തുടക്കം കുറിച്ചത്.
സ്ഥാനാർഥി നവ്യ ഹരിദാസ് മാനന്തവാടി ബിഷപ്പിനെ സന്ദർശിച്ചു. ഇടത്, വലത് മുന്നണികൾ വർഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് കാലങ്ങളായി കേരളത്തിൽ നടത്തിവന്നിരുന്ന വ്യാജ പ്രചരണങ്ങൾ ക്രൈസ്തവ സമൂഹം പൂർണമായും തള്ളിക്കളയുകയാണെന്ന് അവർ പറഞ്ഞു. വയനാട്ടിലെ യുവജനങ്ങളെ സ്വന്തം നാട്ടിൽ നിലനിർത്താൻ തൊഴിൽ സംരഭങ്ങൾ സൃഷ്ടിക്കുന്ന കാര്യം കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തും.
എൻഡിഎ വടക്കേവയനാട് തെരഞ്ഞെടുപ്പ് പര്യടനത്തിൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്. ബിജെപിയോടും എൻഡിഎ സർക്കാരിനോടും ക്രൈസ്തവ സഹോദരർ കൂടുതൽ അടുക്കുന്നതിന്റെ വ്യക്തമായ സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പര്യടനങ്ങളിൽ ബോധ്യമായെന്നും നവ്യ ഹരി ദാസ് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹൻദാസ്, ഇ. മാധവൻ, മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം, വിൽഫ്രെഡ് ജോസ്, പുനത്തിൽ രാജൻ, ഗിരിഷ് കട്ടക്കളം എന്നിവർ സന്നിഹിതരായിരുന്നു.