സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കണം: കേരള സഹകരണ ഫെഡറേഷൻ
1464161
Sunday, October 27, 2024 1:01 AM IST
കൽപ്പറ്റ: സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിന് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള സഹകരണ ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകാൻ സർക്കാർ തയാറാകുക, വായ്പക്കാർക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. ടി.കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. എം.പി. ഗംഗാധരൻ, ശ്രീധരൻ അമ്മാനി, ടി.വി. രഘു, സി അബ്ദുൾ നാസർ, കെ. അബ്ദുൾ അസീസ്, കെ. ഷാജഹാൻ, എൻ. റഷീദ്, റസാഖ് നെല്ലിയന്പം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.കെ. ഭൂപേഷ്(പ്രസിഡന്റ്), ശ്രീധരൻ അമ്മാനി(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.