കാർഷിക മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ
1464667
Tuesday, October 29, 2024 1:12 AM IST
സുൽത്താൻ ബത്തേരി: ജില്ലാ ശാസ്ത്രോത്സവത്തിലാണ് കൃഷിശാസ്ത്രത്തിൽ പുത്തൻ പ്രതീക്ഷയുമായി കുരുന്നുകളുടെ കടന്ന് വരവ്.
ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് ലെയറിംഗ് ഇനത്തിലാണ് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരമെങ്കിലും വിവിധങ്ങളായ വിളകളുടെ പരിപാലത്തിലൂടെ കൃഷിയിലുള്ള വൈദഗ്ധ്യം തെളിയിക്കുന്നതായിരുന്നു കുട്ടി കൃഷി ശാസ്ത്രജ്ഞർ കൃഷിയിൽ കായിക പ്രവർദ്ധന രീതികളിലൂടെ കാണിച്ചു തന്നത്.
വയനാട് കാർഷിക ജില്ലയാണെങ്കിലും ഇന്നും പലരും ഓണ്‍ലൈൻ കൃഷിരീതിയെയാണ് അവലംബിച്ച് കൃഷി ചെയ്യുന്നത് എന്നതിന്റെ തെളിവും മത്സരത്തിൻ കാണാൻ കഴിഞ്ഞു. അതേ സമയം സ്വന്തമായി കൃഷി ചെയ്തു വരുന്നവർ അവരുടെ മികവ് മത്സരത്തിൽ തെളിയിക്കുകയും ചെയ്തു. ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയ്ക്ക് പതിവായി ഉപയോഗിക്കുന്ന വൃക്ഷലതാധികൾ മാറ്റി പകരം പുത്തൻ ചെടികളിൽ പരീക്ഷണം നടത്തിയവരുമുണ്ടായിരുന്നു.