പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ടുമായി കേരള ബാങ്ക് കുഞ്ഞോം സ്കൂളിൽ
1464673
Tuesday, October 29, 2024 1:12 AM IST
കോറോം: കുഞ്ഞോം ഗവ. ഹൈസ്ക്കൂളിലെ പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് ഇനി സംസ്ഥാന സർക്കാരിന്റെ ഇ ഗ്രാന്റ്സ് വഴിയുള്ള സാന്പത്തിക സഹായം അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.
സ്കൂൾ അധ്യാപകരുടെ ശ്രമഫലമായി കേരള ബാങ്ക് കോറോം ശാഖയുടെ നേതൃത്വത്തിലാണ് സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് നൽകിയത്. കേരള ബാങ്ക് കോറോം ശാഖ മാനേജർ ബിജു ഏബ്രഹാം സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ എ.കെ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് പിആർഒ സി. സഹദ്, കോറോം ശാഖ അസിസ്റ്റന്റ് മാനേജർ വി.ഐ. മനോജ്, അധ്യാപകരായ ടി.എച്ച്. ഹരീഷ്, പി.എം. മീര, ആർ. രാജി എന്നിവർ നേതൃത്വം നൽകി.