യുഡിഎഫ് പൂതാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്തി
1463929
Saturday, October 26, 2024 1:22 AM IST
കേണിച്ചിറ: യുഡിഎഫ് പൂതാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ ഉദ്ഘാടനം ചെയ്തു.
നരേന്ദ്രമോദി കേന്ദ്രത്തിലും പിണറായി വിജയൻ കേരളത്തിലും ഭരണം നടത്തുന്പോൾ കൃഷിക്കാരും തൊഴിലാളികളും ചെറകിട കച്ചവടക്കാരും ഉൾപ്പെടെ ജനവിഭാഗങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത് സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ച കെ.വി. തോമസിനെ തിരിച്ചുവിളിക്കാൻ മുഖ്യമന്ത്രി തയാറാകണം. തോമസിന്റെ നിയമനം കേന്ദ്ര സഹായം ധാരാളമായി കേരളത്തിൽ എത്തിക്കാൻ ഉതകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പുഞ്ചിരിമട്ടം ദുരന്തം ഉണ്ടായപ്പോൾപോലും കേന്ദ്ര സഹായം എത്തിക്കാൻ തോമസിന് കഴിഞ്ഞില്ലെന്ന് രാമൻ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ബെന്നി ബഹനാൻ എംപി, അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി ജോഷി കണ്ടത്തിൽ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, ടി. മുഹമ്മദ്, കെ.കെ. വിശ്വനാഥൻ, മാടക്കര അബ്ദുള്ള, ജാഫർ സാദിഖ്, ഉമ്മർ ഹാജി, സണ്ണി വാകേരി, ജയന്തി രാജൻ, ബീന ജോസ്, ഉഷ തന്പി, മിനി പ്രകാശൻ, എം.എസ്. പ്രഭാകരൻ, വി.ഡി. ജോസ്, പി. മുനീർ, അബൂബക്കർ, കെ.ജി. ബാബു, എ.എം. രംഗനാഥൻ, നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.