രണ്ടര വയസുകാരൻ കനാലിൽ മുങ്ങിമരിച്ചു
1464928
Tuesday, October 29, 2024 10:54 PM IST
പനമരം: രണ്ടര വയസുകാരൻ കനാലിൽ മുങ്ങിമരിച്ചു. പരക്കുനി മഞ്ചേരി ഷംനാജ്-ഷബാന ദന്പതികളുടെ മകൻ മുഹമ്മദ് ഹയാനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഷംനാജിന്റെ വീടിന് അടുത്തുകൂടിയാണ് ജലസേചന കനാൽ പോകുന്നത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിൽ വീഴുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ നിഗമനം.
കാണാതായതിനെത്തുടർന്ന തെരച്ചലിൽ വീടിന് ഏകദേശം 50 മീറ്റർ മാറിയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പനമരം സിഎച്ച് റസ്ക്യൂ ടീം അംഗമാണ് ഷംനാജ് .