സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ അ​ന്പു​കു​ത്തി സ്കൂ​ൾ​ക്കു​ന്നി​ൽ​നി​ന്നു അ​രി​പ്പ​റ്റ​ക്കു​ന്ന് വ​ലി​യ​മൂ​ല ഉ​ന്ന​തി​യി​ലേ​ക്കു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ വി.​എ​സ്. ഹ​രി​ദാ​സ്, ക​ണ്‍​വീ​ന​ർ സി. ​രാ​ജ​ൻ, സ്റ്റീ​ഫ​ൻ തോ​ട്ട​ത്തി​ൽ, ഊ​രു​മൂ​പ്പ​ൻ കു​ള്ള​ൻ, കു​ട്ട​ൻ പ​ള്ള​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​തി​റ്റാ​ണ്ടു​ക​ൾ മു​ൻ​പ് പ്ര​ദേ​ശ​വാ​സി​ക​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ മ​ണ്‍ റോ​ഡ് നി​ർ​മി​ച്ച​ത്. മ​ഴ​ക്കാ​ല​ത്തും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​വി​ധം റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് മാ​റി​മാ​റി​വ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ക​ർ​ത്താ​ക്കാ​ൾ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. റോ​ഡി​ന് നീ​ക്കി​വ​ച്ച 30 ല​ക്ഷം രൂ​പ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

വ​ലി​യ​മൂ​ല​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മാ​യി 32 കു​ടു​ബ​ങ്ങ​ളാ​ണു​ള്ള​ത്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ മ​ണ്‍​റോ​ഡി​ലൂ​ടെ കാ​ൽ​ന​ട പോ​ലും ദു​ഷ്ക​ര​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലും കോ​ള​ജി​ലും പോ​കാ​നും തി​രി​ച്ചെ​ത്താ​നും സാ​ഹ​സ​പ്പെ​ട​ണം. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലാ​ണ് വ​ലി​യ​മൂ​ല ഉ​ന്ന​തി റോ​ഡ്. ഉ​ന്ന​തി​ക്കു പു​റ​ത്തു​പോ​കാ​നും വ​രാ​നും ഈ ​പാ​ത മാ​ത്ര​മാ​ണ് ആ​ശ്ര​യം. വ​ലി​യ​മൂ​ല​യി​ൽ​നി​ന്നു കു​ന്താ​ണി, മ​ഞ്ഞാ​ടി ഭാ​ഗ​ത്ത് എ​ളു​പ്പം എ​ത്താ​മെ​ങ്കി​ലും വ​ന​ഭൂ​മി​യി​ലൂ​ടെ പോ​ക​ണം. വ​ന​ത്തി​ലൂ​ടെ​യു​ള്ള വ​ഴി ന​ന്നാ​ക്കാ​ൻ വ​നം വ​കു​പ്പ് അ​നു​വ​ദി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.