ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ളെ ഉ​പ​ജീ​വ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ സ​ഹാ​യി​ക്കു​ന്ന​തി​ന് മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ വി​ക​സ​ന പ്ര​സ്ഥാ​ന​മാ​യ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി തു​ട​ക്കം കു​റി​ച്ചു.

കാ​ത്ത​ലി​ക് റി​ലീ​ഫ് സ​ർ​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ച് 300 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ ഓ​രോ ഗു​ണ​ഭോ​ക്താ​വി​നെ​യും നേ​രി​ട്ടു​ക​ണ്ട് അ​വ​രു​ടെ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ക​യും പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മ​ത​പ​ത്രം ഒ​പ്പ് വ​യ്ക്കു​ക​യും ചെ​യ്തു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ ചൂ​ര​ൽ​മ​ല, മു​ണ്ട​കൈ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​പു​റ​മേ എ​ട​വ​ക, മാ​ന​ന്ത​വാ​ടി, ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട്, പ​ന​മ​രം, വെ​ള്ള​മു​ണ്ട, പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​പ്പൊ​ക്കം​മൂ​ലം ദു​രി​തം അ​നു​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ളെ​യും ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 300 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന വ​ർ​ധ​ക പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക. മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ, ആ​ട് വ​ള​ർ​ത്ത​ൽ, പ​ശു വ​ള​ർ​ത്ത​ൽ, കൂ​ണ്‍ കൃ​ഷി, ടൈ​ല​റിം​ഗ്, പെ​ട്ടി​ക്ക​ട, കൂ​ണ്‍ കൃ​ഷി, മ​ത്സ്യം വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ വ​രു​മാ​ന വ​ർ​ധ​ക പ​രി​പാ​ടി​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വി​വ​ര ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നും അ​ടു​ത്ത മാ​സം ആ​ദ്യം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക ന​ല്കാ​നു​മാ​ണ് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഫീ​ൽ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ലി​സ് സി​സി​ൽ, ബി​ൻ​സി വ​ർ​ഗീ​സ്, ജി​നി ഷി​നു, ഷീ​ന ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. കാ​ത്ത​ലി​ക് റി​ലീ​ഫ് സ​ർ​വീ​സ് പ്രോ​ജ​ക്ട് കോ​ണ്‍​സ​ൾ​ട്ട​ന്‍റ് പി.​കെ. കു​ര്യ​ൻ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ സി.​ജെ. വ​ർ​ഗീ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ചി​ഞ്ചു മ​രി​യ, ജാ​ൻ​സി ജി​ജോ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.