ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി മുന്നേറ്റം തുടരുന്നു
1464666
Tuesday, October 29, 2024 1:12 AM IST
സുൽത്താൻ ബത്തേരി: വയനാട് ജില്ലാ റവന്യു ശാസ്ത്രോൽസവത്തിന്റെ ആദ്യ ദിനം സ്കൂൾ വിഭാഗത്തിൽ സെക്രട്ട് ഹാർട്ട് ദ്വാരക സ്കൂൾ 262 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 228 പോയിന്റുള്ള സെന്റ് തോമസ് എച്ച്എസ് നടവയലിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം 192 പോയിന്റുള്ള നിർമല ഹൈസ്കൂൾ തരിയോടിനാണ്.
ഉപജില്ലാ വിഭാഗത്തിൽ 1283 പോയിന്റുമായി സുൽത്താൻ ബത്തേരി ഉപജില്ലയാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനുള്ള വൈത്തിരി ഉപജില്ലയ്ക്ക് 1188 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള മാനന്തവാടിക്ക് 1109 പോയിന്റുമാണ്.പ്രവർത്തി പരിചയമേളയിൽ ഉപജില്ലാ തലത്തിൽ 917 പോയിന്റുമായി സുൽത്താൻ ബത്തേരി ഉപജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. 785 പോയിന്റുമായി വൈത്തിരി ഉപജില്ല രണ്ടാം സ്ഥാനത്തും 764 പോയിന്റുമായി മാനന്തവാടി ഉപജില്ല മൂന്നാം സ്ഥാനവും നേടി.
സ്കൂൾ തലത്തിൽ 171 പോയിന്റുമായി ദ്വാരക സേക്രട്ട് ഹാർട്ട് വിജയികളായപ്പോൾ സെന്റ് തോമസ് നടവയൽ 158 പോയിന്റോടെ രണ്ടാം സ്ഥാനവും 136 പോയിന്റോടെ നിർമലമാത തരിയോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കിശാസ്ത്രോൽസവത്തിന്റെ ഉദ്ഘാടനം പദ്മശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു ഡയറ്റ് പ്രിൻസിപ്പാൾ കെ.എൻ.സെബാസ്റ്റ്യൻ, കൈയ്റ്റ് ജില്ലാ കോർഡിനേറ്റർ കെ. ബാലൻ, ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിബി കൃഷ്ണൻ, ബത്തേരി എഇഒ ബി.ജെ. ഷിജിത, പിടിഎ പ്രസിഡന്റ് കെ.ജി. ഷാജി, ഹെഡ്മാസ്റ്റർ എം.സി. അശോകൻ, പ്രിൻസിപ്പിൾ എസ്. കവിത, സ്വീകരണ കമ്മറ്റി കൺവിനർ കെ.പി ഷൗക്കുമാൻ എന്നിവർ സംസാരിച്ചു.