ഡിജിറ്റൽ പെയിന്റിംഗിൽ അജയ്യത തെളിയിച്ച് ദക്ഷ് ദേവ്
1464665
Tuesday, October 29, 2024 1:12 AM IST
സുൽത്താൻ ബത്തേരി: ഐടി രംഗത്ത് ഡിജിറ്റൽ പെയിന്റിംഗിൽ തന്റെ അജയ്യത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻ. ഭക്ഷ്ദേവ്.
വയനാട് റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ മൂന്ന് വ്യത്യസ്ഥ മരങ്ങൾക്ക് അരികെ വിശ്രമിക്കുന്ന ചെറു യാത്രാ സംഘം എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ഡിജിറ്റൽ പെയിന്റിംഗിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരം നടന്നത്. ഇതിൽ മികവ് പുലർത്തി സംസ്ഥാന മത്സരത്തിന് അർഹത നേടുകയും ചെയ്തു ദക്ഷ്ദേവ്. ഐടി യുഗത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയെ എല്ലാ രംഗങ്ങളിലും എത്ര മാത്രം നാം ആശ്രയിക്കുന്നുവെന്ന് തെളിയിക്കുന്നത് കൂടിയായിരുന്ന് ഡിജിറ്റൽ പെയിന്റിംഗ് മത്സരം.
ഒന്നാം സ്ഥാനം ലഭിച്ച ഭക്ഷ്ദേവിന് തന്നെയായിരുന്നു കഴിഞ്ഞ വർഷവും ഈ ഇനത്തിൽ സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്. പ്ലസ് വണ്‍ വിദ്യാർഥിയായ ദക്ഷ്ദേവ് ക്ലേ മോഡലിംഗ്, ചിത്രരചന, പെൻസിൽ ഡ്രോയിംഗ് ജലച്ഛായം, എണ്ണഛായം എന്നിവയിലും മികവ് പുലർത്തി വന്നിരുന്നു. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ ചിത്രരചന മത്സരത്തിന് എ ഗ്രേഡും ലഭിച്ചിരുന്നു. തൃശിലേരി സ്വദേശിയും കഐസ്ഇബിയിലെ ജീവനക്കാരനുമായ സജിത്കുമാറിന്റെയും രേഖയുടെയും രണ്ട് മക്കളിൽ ഇളയ ആളാണ് ദക്ഷ്ദേവ്. സഹോദരൻ റഷിനന്ദ്.