സു​ൽ​ത്താ​ൻ ബ​ത്തേ​രി: പേ​ന​യും പെ​ൻ​സി​ലും മാ​ത്ര​മ​ല്ല, ഈ ​ക​ര​ങ്ങ​ളി​ൽ ഉ​ളി​യും കൊ​ട്ടു​വ​ടി​യും ഇ​ണ​ങ്ങു​മെ​ന്നും അ​തി​ലൂ​ടെ പു​ത്ത​ൻ ഭാ​വ​ന​ക​ൾ പീ​ലി​വി​ട​ർ​ത്തു​മെ​ന്നും കു​രു​ന്നു​ക​ൾ തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ലെ മ​ര​പ്പ​ണി മ​ത്സ​ര വി​ഭാ​ഗ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഭാ​വ​ന മ​ര​ത്ത​ടി​ക​ളി​ൽ രൂ​പ​ങ്ങ​ളാ​യി മാ​റി​യ​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച ചി​ത്രം പ​ല​ക​ക​ളി​ൽ കോ​റി​യെ​ടു​ത്തും അ​ള​വ് തെ​റ്റാ​തെ മു​റി​ച്ചെ​ടു​ത്ത പ​ല​ക​ക​ൾ ഉ​ളി​യും കൊ​ട്ടു​വ​ടി​യു​മു​പ​യോ​ഗി​ച്ച് ആ​ണി​വ​ച്ച് ഉ​റ​പ്പി​ച്ചും ത​ച്ചു ശാ​സ്ത്ര​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ചു​മാ​ണ് രൂ​പം ന​ൽ​കി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് എ​ണ്ണം കൊ​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളാ​യി​രു​ന്നു ത​ച്ചു​ശാ​സ്ത്ര​ത്തി​ൽ മ​ത്സ​ര​ത്തി​ൽ കൂ​ടു​ത​ലെ​ങ്കി​ലും മ​ത്സ​ര മി​ക​വു​കൊ​ണ്ട് ഇ​വ​ർ​ക്കൊ​പ്പം തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ളും.

മ​ര​ത്തി​ലു​ള്ള കൊ​ത്തു​പ​ണി​യും മ​ര​പ്പ​ണി​യും ത​ങ്ങ​ൾ​ക്കും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​മി​ടു​ക്കി​ക​ൾ. വാ​ളേ​രി ഹൈ​സ്കൂ​ളി​ലെ തീ​ർ​ഥ​യും ത​രി​യോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സാ​യൂ​ജ്യ​യും കൊ​ത്തു​പ​ണി​യി​ലും വ​ടു​വ​ഞ്ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജി​ത്യ പ്ര​കാ​ശും വാ​ളാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ശ്രീ​ന​ന്ദ ശ്രീ​നി​വാ​സു​മാ​ണ് മ​ര​പ്പ​ണി​യി​ലും തി​ള​ങ്ങി​യ​ത്. ഇ​തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മ​ര​പ്പ​ണി​യി​ൽ ജി​ത്യാ പ്ര​കാ​ശി​ന് ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു.