അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി പെ​സ​ഹാ ആ​ച​രി​ച്ചു
Friday, March 29, 2024 5:08 AM IST
ക​ൽ​പ്പ​റ്റ: യേ​ശു​ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി ക്രൈ​സ്ത​വ​ർ ഇ​ന്ന​ലെ പെ​സ​ഹ ആ​ച​രി​ച്ചു. പെ​സ​ഹാ വ്യാ​ഴ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും പ്ര​ത്യ​ക പ്രാ​ർ​ഥ​ന​യും ന​ട​ന്നു.

അ​ന്ത്യ അ​ത്താ​ഴ വേ​ള​യി​ൽ യേ​ശു ശി​ഷ്യ​ൻ​മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി ചും​ബി​ച്ച​തി​ന്‍റെ ഓ​ർ​മ്മ പു​തു​ക്കി ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന പെ​സ​ഹ ശു​ശ്രൂ​ഷ​യി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കു ചേ​ർ​ന്നു. മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം ക​ൽ​പ്പ​റ്റ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് പാ​ട്ട​വ​യ​ൽ സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പു​തു​ശേ​രി​ക്ക​ട​വ് ക്രി​സ്തു​രാ​ജാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ എ​ട​യ​ക്കൊ​ണ്ടാ​ട്ട് പെ​സ​ഹാ ദി​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​രി​മാ​നി ഉ​ണ്ണീ​ശോ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ൻ​സ് ചെ​ങ്ങി​നി​യാ​ട​ൻ നേ​തൃ​ത്വം ന​ൽ​കി. ഫാ. ​ജെ​യിം​സ് പു​റ​ത്തേ​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജെ​സ്റ്റി​ൻ മൂ​ന്ന​നാ​ൽ, പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യാ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, ശി​ശു​മ​ല ഉ​ണ്ണീ​ശോ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ബി​ജു മാ​വ​റ​യി​ൽ, മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ലും പ​ട്ടാ​ണി​ക്കു​പ്പ് ഉ​ണ്ണീ​ശോ പ​ള്ളി​യി​ൽ ഫാ. ​ജോ​ണ്‍ പു​തു​ക്കു​ള​ത്തി​ലും പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​ർ​ജ് ക​പ്പു​കാ​ലാ​യി​ലും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​ബ​നി​ഗി​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഏ​ലം​കു​ന്നേ​ൽ, സീ​താ​മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഫാ. ​മാ​ത്യു ക​റു​ത്തേ​ട​ത്ത്, പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ ഫാ. ​മാ​ത്യു പെ​രി​മാ​ട്ടി​ക്കു​ന്നേ​ൽ,

അ​മ​ര​ക്കു​നി സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ ഫാ. ​ജെ​യിം​സ് മാ​ക്കൂ​ട്ട​ത്തി​ൽ, ആ​ടി​ക്കൊ​ല്ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സോ​മി വ​ട​യാ​പ​റ​ന്പി​ൽ, ഇ​രു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​പ്ര​തീ​ഷ് കി​ഴ​ക്ക​ൻ പു​തു​പ്പ​ള്ളി, മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​മേ​ഷ് തേ​ക്കി​ല കാ​ട്ടി​ലും കാ​ൽ ക​ഴു​ക​ൽ ശു​ശ്രു​ഷ​യ്ക്കും പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചീ​ങ്ങേ​രി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പെ​സ​ഹ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ൽ​ദോ മാ​ന​ത്ത് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ന​ട​വ​യ​ൽ ഹോ​ളി​ക്രോ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ക്ഷ​ക​ൾ​ക്ക് ആ​ർ​ച്ച് ഫ്രീ​സ്റ്റ് ഫാ. ​ഗ​ർ​വാ​സി​സ് മ​റ്റം മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ന​റ്റ്, ഫാ. ​റി​ജോ, ഫാ. ​ടി​ൻ​സ​ണ്‍, ഫാ. ​ബി​നു ലാ​സ​റ്റ്, ഫാ. ​ശ്രു​തി​ൻ ക​ള​പ്പു​ര തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.