സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം: കെ​പി​സി​ടി​എ
Thursday, March 28, 2024 5:51 AM IST
ക​ൽ​പ്പറ്റ: സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​സി​ടി​എ) കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മെ​ല്ലെ​പ്പോ​ക്ക് കു​റ്റ​വാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും സം​ഘ​ട​ന ആ​രോ​പി​ച്ചു.

കാ​ന്പ​സു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പ് വ​രു​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​വാ​ളി​ക​ളെ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കാ​രി​ക​ളും സി​പി​എം നേ​താ​ക്ക​ളും ചേ​ർ​ന്ന് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ഉ​ൾ​പ്പെ​ടെ സി​ദ്ധാ​ർ​ഥ​ന്‍റെ കു​ടും​ബം ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം. കൊ​ല​യാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് തു​ട​ക്കം മു​ത​ൽ​ക്കെ ഡീ​നും പോ​ലീ​സും ശ്ര​മി​ച്ച​ത്.

കെ​പി​സി​ടി​എ സ​ർ​വ​ക​ലാ​ശാ​ല റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​ജെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ഡോ.​പി. റ​ഫീ​ഖ്, ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ പി. ​ക​ബീ​ർ, കെ​പി​സി​ടി​എ സം​സ്ഥ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു ജോ​ണ്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ഉ​മ​ർ ഫാ​റൂ​ഖ്, സെ​ന​റ്റ് മെ​ന്പ​ർ​മാ​രാ​യ ഡോ. ​ചാ​ക്കോ, ഡോ. ​സു​നി​ൽ കു​മാ​ർ, ഡോ. ​മ​നോ​ജ് മാ​ത്യു, ഡോ. ​ശ്രീ​ല​ത, ഡോ.​കെ. ജ​യ​കു​മാ​ർ, ഡോ. ​സു​ൾ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.