മു​ള്ള​ൻ​കൊ​ല്ലി-​മ​ര​ക്ക​ട​വ് റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Thursday, March 28, 2024 5:51 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി-​മ​ര​ക്ക​ട​വ് റോ​ഡ് ന​വീ​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 15 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല. ജ​ൽ ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പൈ​പ്പി​ടു​ന്ന​തി​നു കു​ഴി​യെ​ടു​ത്ത​തോ​ടെ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞു​താ​ഴ്ന്നു.

മെ​റ്റ​ൽ ഇ​ള​കി റോ​ഡി​ൽ ചി​ത​റി​യ​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​യി. പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ​ൻ പ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ജി. ബി​നു, ആ​ശ ഷാ​ജി, സ​ദാ​ശി​വ​ൻ ക​ള​ത്തി​ൽ, ര​ഞ്ജി​ത് ഇ​ട​മ​ല, കെ.​ഡി. സ്റ്റൈ​ജ​ൻ, കു​മാ​ര​ൻ പൊ​യ്ക്കാ​ട്ടി​ൽ, സ​ജി ക​ടു​പ്പി​ൽ, ബി​ന്ദു ജ​യ​കു​മാ​ർ, ജോ​ബി​ഷ് മാ​വു​ടി, പി.​എ​ൻ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.