ന്യൂ​ട്രീ​ഷ​ൻ എ​ക്സി​ബി​ഷ​നും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി
Thursday, March 28, 2024 5:51 AM IST
പു​ൽ​പ്പ​ള്ളി: ഐ​സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​ൻ പ​ക്വാ​ഡ​യു​ടെ ഭാ​ഗ​മാ​യി ന്യൂ​ട്രീ​ഷ​ൻ എ​ക്സി​ബി​ഷ​നും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ്യ​മേ​ള. ഒ​രു ദി​വ​സ​ത്തേ​ക്കു​ള്ള വി​വി​ധ​ത​രം ഭ​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു മേ​ള​യി​ലൊ​രു​ക്കി​യ​ത്.

പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ള്ള ഇ​ഡ​ലി, ച​പ്പാ​ത്തി, ഇ​ടി​യ​പ്പം, ദോ​ശ ഉ​ൾ​പ്പെ​ടെ​യു​ള്ള 25 ഇ​ന​ങ്ങ​ളി​ലു​ള്ള പ​ല​ഹാ​ര​ങ്ങ​ളും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള ചോ​റും മു​പ്പ​തോ​ളം ക​റി​ക​ളും വൈ​കു​ന്നേ​ര​ത്തേ​ക്കു​ള്ള ചാ​യ​യും 20ഓ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള വി​ഭ​വ​ങ്ങ​ളും അ​ത്താ​ഴ​ത്തി​നു​ള്ള 25 ഓ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള ക​റി​ക്കൂ​ട്ടു​ക​ളു​മാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യ​ത്.

ഇ​തി​ന് പു​റ​മേ മു​ള​യ​രി​പ്പാ​യ​സം ഉ​ൾ​പ്പെ​ടെ പ​ത്ത് ത​രം പാ​യ​സ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. പ​ഴ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. പ്ര​ദ​ർ​ശ​നം കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണെ​ത്തി​യ​ത്. കാ​ണാ​നെ​ത്തി​യ​വ​ർ​ക്ക് ഭ​ക്ഷ​ണ​ങ്ങ​ൾ രു​ചി​ച്ചു​നോ​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു. പ​ന​മ​രം അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ർ പി. ​ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​പി. സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​വി.​എ​സ്. വി​നീ​ത, പി.​പി. ഷി​ബു, ഒ.​ബി. ര​വീ​ന്ദ്ര​ൻ, കെ.​കെ. സു​ഭാ​ഷ​ണി, സി. ​ഹ​രി​ത, ശ​ര​ണ്യ എം. ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.