ക്ഷ​യ​രോ​ഗ ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Wednesday, March 27, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: ശ്രേ​യ​സ് പൂ​താ​ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ണി​ച്ചി​റ യു​വ​പ്ര​തി​ഭ ഹാ​ളി​ൽ ക്ഷ​യ​രോ​ഗ ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ശ്രേ​യ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ഒ. ഷാ​ൻ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷ​യ​രോ​ഗം ഇ​ന്ത്യ​യി​ൽ വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കു​റ​വു​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന കാ​ല​യ​ള​വി​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ​യെ​ടു​ത്താ​ൽ പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ടു​ത്താ​വു​ന്ന രോ​ഗ​മാ​ണ് ക്ഷ​യ​രോ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ണി​ച്ചി​റ പി​എ​ച്ച​സി​യി​ലെ ആ​ശാ​വ​ർ​ക്ക​ർ പു​ഷ്പ വി​ത്സ​ൻ ക്ഷ​യ​രോ​ഗ​ത്തെ കു​റി​ച്ചും കൃ​ത്യ​മാ​യി മ​രു​ന്ന് ക​ഴി​ക്കേ​ണ്ട​തി​നെ കു​റി​ച്ചും ക്ഷ​യ​രോ​ഗി​ക​ൾ രോ​ഗ​വ​സ്ഥ​യി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. ജീ​ന മാ​ത്യു, കെ.​ബി. രു​ഗ്മി​ണി, ല​തി​ക സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.