ഭാ​സ്ക​ര​ന്‍റെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും
Wednesday, March 27, 2024 5:56 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചു​ള്ളി​യോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ​കൂ​ന്പാ​ര​ത്തി​ൽ നി​ന്ന് തീ ​പി​ടി​ച്ച് മ​ര​ണ​പ്പെ​ട്ട ഭാ​സ്ക​ര​ന്‍റെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സു​ൽ​ത്താ​ൻ ബ​ത്തേ​രി മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ഡി​എം കെ. ​ദേ​വ​കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നേ​തൃ​ത്വ​വും സി​പി​എം നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള തു​ക ക​ണ്ടെ​ത്ത​ണ​മെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​കാ​രം കി​ട്ടു​ന്ന മു​റ​ക്ക് ന​ൽ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

ഇ​തി​നാ​യി സ​ർ​ക്കാ​റി​ലേ​ക്ക് ശു​പാ​ർ​ശ​ചെ​യ്യും. ക​ത്തി​ന​ശി​ച്ച മാ​ലി​ന്യ​ത്തി​ന്‍റെ മു​ഴു​വ​ൻ അ​വ​ശി​ഷ്ട​ങ്ങ​ളും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യും. ടൗ​ണി​നോ​ട് ചേ​ർ​ന്ന് ഇ​പ്പോ​ൾ മാ​ലി​ന്യം കൊ​ണ്ടു​വ​ന്നി​ടു​ന്ന​ത് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും ച​ർ​ച്ച​യി​ൽ പ​രി​ഗ​ണി​ച്ചു. ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​ലി​ന്യം മാ​റ്റാ​നും തീ​രു​മാ​നി​ച്ചു.

എ​ഡി​എ​മ്മി​ന് പു​റ​മെ ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​ർ യു. ​ജ്യോ​തി​ല​ക്ഷ്മി, നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കോ​മ​ള​വ​ല്ലി, പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​വി. ശ​ശി, ജ​യ​മു​ര​ളി, സി​പി​എം നേ​താ​ക്ക​ളാ​യ സു​രേ​ഷ് താ​ളൂ​ർ, എം.​എ​സ്. ഫെ​ബി​ൻ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ശി​വ​ശ​ങ്ക​ര​ൻ, സാ​ബു കു​ഴി​മാ​ളം, ടി.​പി. ഷു​ക്കൂ​ർ, അ​സി. റ്റി​ഡി​ഒ മ​ജീ​ദ്എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.