വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ൻ​ജി​യോ​ഗ്രാം ആ​രം​ഭി​ച്ചു
Wednesday, March 27, 2024 5:56 AM IST
മാ​ന​ന്ത​വാ​ടി: ഹൃ​ദ്രോ​ഗ ചി​കി​ത്സാ രം​ഗ​ത്ത് മു​ന്നേ​റ്റം ന​ട​ത്തി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. തി​ങ്ക​ളാ​ഴ്ച ര​ണ്ടു​പേ​രെ ആ​ൻ​ജി​യോ​ഗ്രാ​മി​ന് വി​ധേ​യ​രാ​ക്കി തു​ട​ർ​ചി​കി​ത്സ ഉ​റ​പ്പാ​ക്കി.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ഴു​വ​ൻ ടീ​മി​നേ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ഭി​ന​ന്ദി​ച്ചു. ജി​ല്ല​യി​ലെ ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രെ​യാ​ണ് കാ​ത്ത് ലാ​ബി​ൽ ആ​ൻ​ജി​യോ​ഗ്രാ​മി​ന് വി​ധേ​യ​രാ​ക്കി​യ​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ത്ത് ലാ​ബി​ൽ എ​ക്കോ പ​രി​ശോ​ധ​ന​ക​ൾ നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ര​ക്ത​ധ​മ​നി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ൾ​ക്കും കാ​ത്ത് ലാ​ബി​ൽ നി​ന്ന് ചി​കി​ത്സ ല​ഭി​ക്കും.

ര​ക്ത​ത്തി​ന്‍റെ പ​ന്പിം​ഗ് കു​റ​യു​ന്ന​ത് ത​ട​യാ​നു​ള്ള ഐ​സി​ഡി സം​വി​ധാ​ന​വും കാ​ത്ത് ലാ​ബി​ലു​ണ്ടാ​കും. എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രോ​ഗി​ക​ൾ​ക്ക് ഒ​പി​യി​ൽ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം ല​ഭി​ക്കും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് എ​ട്ടു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കാ​ത്ത് ലാ​ബ് സ​ജ്ജ​മാ​ക്കി​യ​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മു​ഖ്യ​മ​ന്ത്രി ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചി​രു​ന്നു. കാ​ത്ത് ലാ​ബ് സി​സി​യു​വി​ൽ ഏ​ഴു കി​ട​ക്ക​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്തി​ടെ വ​യ​നാ​ട് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സി​ക്കി​ൾ സെ​ൽ രോ​ഗി​യി​ൽ ഇ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു. ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രാ​യ ഡോ. ​പ്ര​ജീ​ഷ് ജോ​ണ്‍, ഡോ.​പി. ഷി​ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ൻ​ജി​യോ​ഗ്രാം ന​ട​ത്തി​യ​ത്.

കാ​ത്ത് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, ന​ഴ്സ്, എ​ക്കോ ടെ​ക്നീ​ഷ്യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​വും ആ​ദ്യ ആ​ൻ​ജി​യോ​ഗ്രാ​മി​ൽ പ​ങ്കാ​ളി​ക​ളാ​യി.