ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എം​സി​എം​സി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, March 27, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എം​സി) ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്ര ദൃ​ശ്യ ശ്ര​വ്യ ഇ​ല​ക്ട്രോ​ണി​ക് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും പെ​യ്ഡ് ന്യൂ​സു​ക​ൾ നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് എം​സി​എം​സി. പെ​യ്ഡ് ന്യൂ​സ്, ഏ​ക​പ​ക്ഷീ​യ വാ​ർ​ത്ത​ക​ൾ, മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​ത്ത പ​ര​സ്യ പ്ര​സി​ദ്ധീ​ക​ര​ണം, സം​പ്രേ​ഷ​ണം എ​ന്നി​വ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക,

സോ​ഷ്യ​ൽ മീ​ഡി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കാ​നു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ​ര​സ്യ​ങ്ങ​ൾ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കു​ക എ​ന്നി​വ​യാ​ണ് മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ (എം​സി​എം​സി) ചു​മ​ത​ല​ക​ൾ.

പ​ത്ര​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ, പ്രാ​ദേ​ശി​ക കേ​ബി​ൾ ചാ​ന​ലു​ക​ൾ, റേ​ഡി​യോ, സാ​മൂ​ഹി​ക ന​വ​മാ​ധ്യ​മ​ങ്ങ​ൾ, എ​സ്എം​എ​സ്/ വോ​യി​സ് മെ​സേ​ജ​സ്, തീ​യ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ദൃ​ശ്യ​ശ്ര​വ്യ മാ​ധ്യ​മ സ​ങ്കേ​ത​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ വീ​ഡി​യോ​ഓ​ഡി​യോ പ്ര​ദ​ർ​ശ​നം, ഇ​പേ​പ്പ​റു​ക​ൾ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ, വെ​ബ്സൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ പ​ര​സ്യ​ങ്ങ​ൾ​ക്കും മു​ൻ​കൂ​ർ അ​നു​മ​തി തേ​ട​ണം.

ഇ​ത​ര രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള വി​മ​ർ​ശ​നം, മ​തം​സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ, അ​ശ്ലീ​ല പ​രാ​മ​ർ​ശം, അ​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. കോ​ട​തി​യ​ല​ക്ഷ്യം, നി​യ​മ വ്യ​വ​സ്ഥ​യു​ടെ വി​ശ്വാ​സ്യ​ത​യെ പ​രാ​മ​ർ​ശി​ക്ക​ൽ, രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം, അ​ഖ​ണ്ഡ​ത, പ​ര​മാ​ധി​കാ​രം എ​ന്നി​വ​യ്ക്കെ​തി​രേ​യു​ള്ള​തും ഏ​തെ​ങ്കി​ലും വ്യ​ക്തി​യു​ടെ പേ​ര് പ​റ​ഞ്ഞ് വി​മ​ർ​ശി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ, അ​ട​യാ​ള​ങ്ങ​ൾ, പ്ര​തീ​ക​ങ്ങ​ൾ എ​ന്നി​വ സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റു​ക​ളി​ലും പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടു​ത്ത​രു​ത്. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ സ​ജ്ജീ​ക​രി​ച്ച മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി മാ​ധ്യ​മ നി​രീ​ക്ഷ​ണ​ത്തി​നും പ​ര​സ്യ​ങ്ങ​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലി​നു​മാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

ജി​ല്ലാ ക​ള​ക്ട​ർ, എ​ഡി​എം, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​ങ്ങ​നെ ആ​റം​ഗ സ​മി​തി​യാ​ണ് മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.

ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​എം. മെ​ഹ്റ​ലി, സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഇ. ​അ​നി​ത​കു​മാ​രി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ഗോ​പി​നാ​ഥ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് നി​സാം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, എം​സി​എം​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.