ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Tuesday, March 26, 2024 7:26 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജ്. ആ​സൂത്ര​ണ​ഭ​വ​ൻ എ.​പി.​ജെ ഹാ​ളി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ൾ​ക്ക് പോ​സ്റ്റ​ൽ ബാ​ല​റ്റി​നു അ​വ​സ​ര​മു​ണ്ട്.

85 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ, ക​രു​ത​ൽ ത​ട​ങ്ക​ലി​ലു​ള്ള​വ​ർ, സാ​യു​ധ​സേ​ന, പാ​രാ​മി​ലി​ട്ട​റി, ഇ​ന്ത്യ​ൻ റ​യി​ൽ​വേ, പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ദൂ​ര​ദ​ർ​ശ​ൻ, ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ, ഇ​ല​ക്‌​ട്രി​സി​റ്റി വ​കു​പ്പ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ, സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ, ഫു​ഡ് ആ​ൻ​ഡ് സി​വി​ൽ സ​പ്ലൈ​സ്, ബി​എ​സ്എ​ൻ​എ​ൽ, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ, തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം മീ​ഡി​യ ക​വ​റേ​ജി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ർ എ​ന്നി​വ​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ഉ​ണ്ട്.

നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ ന​ൽ​കി സ​മ​യ​ബ​ന്ധി​ത​മാ​യി നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ത​പാ​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കൂ. പോ​സ്റ്റ​ൽ ബാ​ല​റ്റി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​വ​ർ​ക്ക് പി​ന്നീ​ട് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ വി.​ആ​ർ. ര​ത്നേ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സി.​പി. സു​ധീ​ഷ്, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് മാ​സ്റ്റ​ർ ട്രെ​യി​ന​ർ ഉ​മ​ർ അ​ലി പാ​റ​ച്ചോ​ട​ൻ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.


വി​വ​ര​ങ്ങ​ള​റി​യാം വോ​ട്ട​ർ ഹെ​ൽ​പ് ലൈ​നി​ലൂ​ടെ

ക​ൽ​പ്പ​റ്റ: വോ​ട്ട​ർ​മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യാം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഡൈ​നാ​മി​ക് പോ​ർ​ട്ട​ലി​ൽ​നി​ന്നു ത​ത്സ​മ​യ ഡാ​റ്റ ഈ ​ആ​പ്പ് വ​ഴി ല​ഭി​ക്കും. വോ​ട്ട​ർ​മാ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ബോ​ധ​വ​ത്ക​രി​ക്കു​ക​യു​മാ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് തി​ര​യാ​ൽ, വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ, ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്ക​ൽ, ഡി​ജി​റ്റ​ൽ ഫോ​ട്ടോ, വോ​ട്ട​ർ സ്ലി​പ്പു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ൽ, പ​രാ​തി​ക​ൾ ന​ൽ​ക​ൽ തു​ട​ങ്ങി വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ​ഗ്ര ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​രം അ​റി​യു​ന്ന​തി​നും വോ​ട്ട​ർ​മാ​ർ​ക്കു​ള്ള മ​റ്റ് അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ളും ഈ ​ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ, ആ​പ്പി​ൾ ആ​പ്പ് സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഫോ​ണി​ൽ​വ​രു​ന്ന ഒ​ടി​പി ര​ജി​സ്ട്ര​ഷ​ൻ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാം. തു​ട​ർ​ന്ന് വ്യ​ക്തി​ഗ​ത വി​വ​രം, ഫോ​ണ്‍ ന​ന്പ​ർ, ഇ ​മെ​യി​ൽ ഐ​ഡി, ജ​ന​ന തീ​യ​തി, വി​ലാ​സം, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ തു​ട​ങ്ങി​യ​വ അ​പ് ലോ​ഡ് ചെ​യ്ത് വോ​ട്ട​റാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം.