ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​തും: എ.​കെ. ശ​ശി
Tuesday, March 26, 2024 7:26 AM IST
ക​ൽ​പ്പ​റ്റ: ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​തു​മെ​ന്ന് ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ശ​ശി. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​തേ​ര​ത്വ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​നു രാ​ജ്യ​ഭ​ര​ണം കോ​ണ്‍​ഗ്ര​സി​ന്‍റെ കൈ​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന് ശ​ശി പ​റ​ഞ്ഞു.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യെ വ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് മാ​ട്ടൂ​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ജ​ൻ, സെ​ക്ര​ട്ട​റി എ. ​രാം​കു​മാ​ർ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​വി. അ​പ്പ​ച്ച​ൻ, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​താ​ക്ക​ളാ​യ എം. ​രാ​ഘ​വ​ൻ, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, രാ​ജാ​റാ​ണി, ശ്രീ​ജ ബാ​ബു, ടി.​എം. ഷാ​ജി, അ​നീ​ഷ് കെ. ​വൈ​ത്തി​രി, കെ. ​കാ​ർ​ത്യാ​യ​നി, ഇ.​എം. ഉ​ഷ, എം. ​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.