വാ​ഗ്ദാ​നം പാ​ലി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി; പോ​ളി​ന്‍റെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി
Tuesday, March 26, 2024 7:26 AM IST
പു​ൽ​പ്പ​ള്ളി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച കു​റു​വ ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​ർ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പാ​ക്കം വെ​ള്ള​ച്ചാ​ലി​ൽ പോ​ളി​ന്‍റെ കു​ടും​ബ​ത്തി​നു ന​ൽ​കി​യ വാ​ഗ്ദാ​നം രാ​ഹു​ൽ​ഗാ​ന്ധി എം​പി പാ​ലി​ച്ചു. പോ​ളി​ന്‍റെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്ത​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് പാ​ലി​ച്ച​ത്. പോ​ളി​ന്‍റെ മ​ര​ണ​ശേ​ഷം പാ​ക്ക​ത്തെ വീ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഈ ​സ​മ​യം വീ​ടു​പ​ണി തീ​രാ​ത്ത​തി​ലെ വ്യ​ഥ പോ​ളി​ന്‍റെ ഭാ​ര്യ സാ​ലി​യും മ​ക​ൾ സോ​ന​യും പ​ങ്കു​വ​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ’കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി​യി​ൽ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 20ന് ​ആ​രം​ഭി​ച്ച പ്ര​വൃ​ത്തി ഒ​രു മാ​സ​മെ​ടു​ത്താ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. നേ​ര​ത്തേ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് തേ​പ്പു​പ​ണി ന​ട​ന്ന​ത്.

പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റ​റിം​ഗ് ന​ട​ത്തി. അ​ടു​ക്ക​ള​യും സ്റ്റോ​ർ മു​റി​യും പ​ണി​തു. വീ​ടി​ന​ക​ത്ത് ടൈ​ൽ പ​തി​ച്ചു. വ​യ​റിം​ഗ്, പ്ലം​ന്പിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തി. വീ​ട്ടു​കാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.