വ​ള്ളി​യൂ​ർ​ക്കാ​വ് ആ​റാ​ട്ട് മ​ഹോ​ത്സ​വം: സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി
Tuesday, March 26, 2024 7:26 AM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴെ​കാ​വി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ത്സ​വാ​ഘോ​ഷ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​എം. നി​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കെ.​സി. സു​നി​ൽ​കു​മാ​ർ, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ. ​രാ​മ​ച​ന്ദ്ര​ൻ, ത​ല​ശേ​രി ഡി​വി​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​സു​ധി, ട്ര​സ്റ്റി​മാ​രാ​യ എ​ച്ചോം ഗോ​പി, ടി.​കെ. അ​നി​ൽ​കു​മാ​ർ, ഇ. ​പ​ദ്മ​നാ​ഭ​ൻ, ഊ​രു​മൂ​പ്പ​ൻ കെ. ​രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച മി​ന്നു മ​ണി, സ​ജ്ന സ​ജീ​വ​ൻ, അ​ജ​യ് തോ​മ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വ​ള്ളി​യൂ​ര​മ്മ​യെ​ക്കു​റി​ച്ച് വി​ജി അ​ഭി ത​യാ​റാ​ക്കി​യ സി​ഡി പ്ര​കാ​ശ​നം ചെ​യ്തു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഉ​ത്സ​വാ​ഘോ​ഷ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​വി. സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജി. ​നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.