സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി
Tuesday, March 26, 2024 7:26 AM IST
മാ​ന​ന​ന്ത​വാ​ടി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​പ്, ഇ​ല​ക്‌​ഷ​ൻ ലി​റ്റ​റ​സി ക്ല​ബ്, നെ​ഹ്റു യു​വ​കേ​ന്ദ്ര എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റ്റ​പ്പാ​ലം മി​ലോ ട​ർ​ഫി​ൽ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി. കു​ഴി​നി​ലം പ്ര​തി​ധ്വ​നി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ടീ​മും മാ​ന​ന്ത​വാ​ടി മോ​ണിം​ഗ് ഗോ​ൾ​സ് ടീ​മും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളി​ന് കു​ഴി​നി​ലം ടീം ​വി​ജ​യി​ച്ചു.

സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ എ. ​ഷ​ജ്ന ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ക്‌​ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. രാ​ജേ​ഷ്കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​യു. സി​ത്താ​ര, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സു​ജി​ത്ത് ജോ​സി, നെ​ഹ്റു യു​വ​കേ​ന്ദ്ര പ്ര​തി​നി​ധി കെ.​എ. അ​ഭി​ജി​ത്ത്, സ്വീ​പ് അ​സി​സ്റ്റ​ന്‍റ് റോ​ഷ​ൻ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.