കോ​ൽ​ക്ക​ളി​യി​ൽ പ്ര​ഥ​മ സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് മാ​ന​ന്ത​വാ​ടി എം​ജി​എം
Saturday, December 10, 2022 12:09 AM IST
മാ​ന​ന്ത​വാ​ടി: 12 വ​ർ​ഷം കു​ത്ത​ക​യാ​യി​രു​ന്ന​തും ക​ഴി​ഞ്ഞ ക​ലാ​മേ​ള​യി​ൽ കൈ​വി​ട്ടു​പോ​യ​തു​മാ​യ ഹൈ​സ്കൂ​ൾ വി​ഭാ​ഗം കോ​ൽ​ക്ക​ളി പ്ര​ഥ​മ​സ്ഥാ​നം മാ​ന​ന്ത​വാ​ടി എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തി​രി​ച്ചു​പി​ടി​ച്ചു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കോ​ൽ​ക്ക​ളി​യി​ൽ ദീ​ർ​ഘ​കാ​ലം ജി​ല്ല​യ്ക്കു​വേ​ണ്ടി മാ​റ്റു​ര​ച്ച​ത് എം​ജി​എം സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ്. ഇ​ക്കു​റി ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ടി.​പി ആ​ലി​ക്കൂ​ട്ടി ഗു​രു​ക്ക​ളു​ടെ ’അ​ൽ​ഹം​ദു​ലി​ല്ല...’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ടീം ​അ​വ​ത​രി​പ്പി​ച്ച​ത്. മ​ഹ​റൂ​ഫ് കോ​ട്ട​ക്ക​ലാ​ണ് പ​രി​ശീ​ല​ക​ൻ. ജ​ന​കീ​യ ക​ലാ​രൂ​പ​മാ​യ കോ​ൽ​ക്ക​ളി ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ലോ​ത്സ​വ​ന​ഗ​രി​യി​ൽ എ​ത്തി​യ​ത്. കോ​ൽ​ക്ക​ളി​ക്ക് ജ​ന​കീ​യ​ത കൈ​വ​രു​ന്ന​തി​നു തെ​ളി​വാ​യി ആ​സ്വാ​ദ​ക​രു​ടെ ബാ​ഹു​ല്യം.