ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ വ്യാ​ജ ര​ജി​സ്ട്രേ​ഷ​നു​ള്ള മി​നി ബ​സ് പി​ടി​കൂ​ടി
Sunday, November 27, 2022 3:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ മി​നി ബ​സി​ന് വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ. മു​ത്ത​ങ്ങ മോ​ട്ടോ​ർ വാ​ഹ​ന ചെ​ക്പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ ര​ജി​സ്ട്രേ​ഷ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ബ​സ് ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു.

ഡ്രൈ​വ​ർ സ​തീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​സ് പോ​ലീ​സി​നു കൈ​മാ​റി. ക​ഐ 01 എ​സി 5040 ന​ന്പ​റി​ലു​ള്ള ബ​സ് ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​റി​ൽ​നി​ന്നാ​ണ് തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ​ത്. എ​എം​വി​ഐ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തീ​ർ​ത്ഥാ​ട​ക​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ യാ​ത്ര​യാ​ക്കി. ബ​സി​ലെ ഷാ​സി ന​ന്പ​ർ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് മ​റ്റൊ​രു വാ​ഹ​ന​മാ​ണ്.