ലഹരിക്കെതിരേ ഇരുചക്ര വാഹനറാലി നടത്തി
1549593
Tuesday, May 13, 2025 6:03 PM IST
താമരശേരി: കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ ലഹരിക്കും മയക്കുമരുന്നിനും എതിരേ "ലഹരി മുക്ത നാട് എന്റെ സ്വപ്നം' എന്ന ആപ്ത വാക്യം ഉയർത്തി ഇരുചക്ര വാഹനറാലി നടത്തി. താമരശേരി പഞ്ചായത്ത് പ്രഡിഡന്റ് എ. അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സണ്ണി കൂഴാംപാല, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു, മെഡിക്കൽ കോളജ് മുൻ പ്രഫസർ ജീൻ മാളിയേക്കൽ, കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് സേതു ചന്ദ്രൻ, അസോസിയേഷൻ മുൻ പ്രസിഡന്റ് പി. സുകുമാരൻ, സെക്രട്ടറി ഷംസീർ എന്നിവർ നേതൃത്വം നൽകി.