സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
1571946
Tuesday, July 1, 2025 7:35 AM IST
കോഴിക്കോട്: കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്നെല ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് ബാലുശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന മരം കയറ്റിയ പിക്കപ്പ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാക്കൂര്‍ പോലീസ് സ്റ്റേഷനു സമീപമാണ് അപകടം.സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ബാലുശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.