ജില്ലയില്‍ പുതിയ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കും
1571944
Tuesday, July 1, 2025 7:35 AM IST
കോഴിക്കോട്: പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കല്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം, ബിഎല്‍എ-ബിഎല്‍ഒ യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
1200 വോട്ടര്‍മാര്‍ക്ക് ഒന്ന് അടിസ്ഥാനത്തില്‍ പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട ഓഫീസര്‍ പരിശോധിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ആവശ്യപ്പെട്ടു. വോട്ടര്‍പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് പുതുതായി പേര് ചേര്‍ക്കുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനും പ്രത്യേക പരിശോധന വേണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.