മത്സ്യ പ്രവർത്തക സംഘം ജില്ലാ സമ്മേളനം
1571606
Monday, June 30, 2025 5:04 AM IST
കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ സീമാ ജാഗരൻ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിൽ മേഖലകളെ ഭരണകക്ഷിയുടെ പിന്തുണയോടെ നിയന്ത്രിക്കുന്ന ഒരു വിഭാഗം പ്രവർത്തിച്ചു വരുന്നുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.
മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ. കരുണാകരൻ മാറാട് അധ്യക്ഷത വഹിച്ചു. വി.കെ. രാമൻ, പി.പി. ഉദയ ഘോഷ്, വി. പ്രഹ്ലാദൻ, പി.കെ. ഷിജു, അംബിക, സതി ബാലൻ, പി.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.