മണ്ണിടിച്ചില്‍ ദുരന്തം: പ്രതിഷേധ ധര്‍ണ്ണ നടത്തി
1571951
Tuesday, July 1, 2025 7:35 AM IST
കോഴിക്കോട്: ബൈപ്പാസില്‍ നെല്ലിക്കോട് നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് ബംഗാള്‍ സ്വദേശിയായ തൊഴിലാളി മരിക്കാന്‍ ഇടയായ സംഭവത്തില്‍ സ്ഥാപന ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ട് നടക്കാവ് വണ്ടിപെട്ടയില് ബിള്‍ഡേഴ്സ് ഓഫിസിന് മുന്പില് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗണേഷ് ബാബു പാലത്ത് അധ്യക്ഷത വഹിച്ചു. നബില്‍ അഹമ്മദ്, ടി.കെ.രവീന്ദ്രന്, ബാലകൃഷ്ണ കുറുപ്പ്, ഇര്‍ഷാദ് മീഞ്ചന്ത, ഉമ്മര്‍ മേത്തോട്ടത്താഴം, പത്മാവതി കുറ്റിക്കാട്ടൂര്‍, സജി പൂക്കാട്, രാമകൃഷ്ണന് ചീക്കിലോട് തുടങ്ങിയവര്‍ പങ്കെടുത്തു