സ്കൂളുകളില്‍ പേവിഷ ബോധവത്ക്കരണ പരിപാടികള്‍ക്ക് തുടക്കം
1571954
Tuesday, July 1, 2025 7:36 AM IST
കോഴിക്കോട്: പേവിഷബാധക്കെതിരെ ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂളുകളില്‍ നടത്തുന്ന ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി.
ആദ്യഘട്ടമായി സ്കൂള്‍ അസംബ്ലികളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയിലായിരുന്നു ക്ലാസ്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.കെ.രാജാറാം നിര്‍വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ എ.സി.മിനിഷ അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍. ഭവില പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. കെ.ടി. മുഹ്സിന്, സി. ദിവ്യ, പിടിഎ പ്രസിഡന്റ് സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.