കൃഷിനാശ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം: കര്‍ഷക സംഘം
1571950
Tuesday, July 1, 2025 7:35 AM IST
കൂടരഞ്ഞി: വന്യമൃഗശല്യം, പ്രകൃതി ക്ഷോഭം എന്നിവ മൂലം നശിക്കുന്ന കൃഷിക്കും വിളകള്‍ക്കും നല്കുന്ന നഷ്ടപരിഹാരം കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകസംഘം കൂടരഞ്ഞി മേഖല സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര വനം- വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ ശക്തമായ പ്രക്ഷോഭത്തിന് കര്‍ഷകസംഘം നേതൃത്വം നല്‍കും.
മലയോര മേഖലയില്‍ തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം ബാധിക്കുന്ന വിഷയം കൃഷി വകുപ്പ് പരിശോധനക്ക് വിധേയമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജിജി കട്ടക്കയം അധ്യക്ഷത വഹിച്ചു.കെ.എം. മോഹനന്,സി.എന്‍. പുരുഷോത്തമന്, തിരുവമ്പാടി കൃഷിഭവന് ഓഫീസര്‍ ഫൈസല്‍, ജെറീന റോയി, കെ.എം.പ്രണുപ്, സെബാസ്റ്റ്യന്‍ പുളിക്കകണ്ടം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ജിജി കട്ടക്കയം(പ്രസിഡന്റ്),കെ.എം. മോഹനന് (സെക്രട്ടറി).