ഗതാഗതക്കുരുക്ക് പരിഹരിക്കണം: കെവിവിഇഎസ്
1571942
Tuesday, July 1, 2025 7:35 AM IST
മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ പ്രധാന അങ്ങാടികളിലൊന്നായ അഗസ്ത്യന്മുഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യന്മുഴി യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സിക്കും, പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയവരെയും ഓര്‍ഗാനിക് കെമിസ്ട്രിയില്‍ മദ്രാസ് ഐ ഐ ടി യില്‍ പ്രവേശനം ലഭിച്ച ശ്വേതാ സതീഷിനെയും ആദരിച്ചു. യോഗം ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു.
പി. പ്രേമന്, എം.ടി.അസ്ലം, ടി.കെ. സുബ്രഹ്മണ്യന്, പി.കെ.റഷീദ്, എ.കെ. ലത്തീഫ്, സുരേഷ് കുമാര്‍, കെ.പി.രമേശ്, ഷിജി അഗസ്റ്റിന്, സി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.