ക്രൈസ്തവ പീഡനത്തിനെതിരെ എകെസിസിയുടെ പ്രതിഷേധം
1571953
Tuesday, July 1, 2025 7:36 AM IST
നെല്ലിപ്പൊയില്‍: നൈജീരിയയിലും സിറിയയിലും ക്രിസ്തുമതത്തില്പ്പെട്ടവരെ കൂട്ടക്കൊല ചെയ്തതിലും മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രിസ്തുമത വിശ്വാസികള്‍ക്കെതിരേയുള്ള പീഡനങ്ങളിലും പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് മഞ്ഞുവയല് യൂണിറ്റ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് കോടഞ്ചേരി ഫൊറോന പ്രസിഡന്റ് ജോസഫ് ആലവേലിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ജോസഫ് മൂത്തേടത്ത്, യൂത്ത്വിംഗ് രൂപതാ എക്സിക്യൂട്ടീവ് അംഗം ലൈജു അരീപ്പറമ്പില്‍, ഷിന്റോ കുന്നപ്പള്ളിയില്‍, ഡെല്ലീസ് കാരിക്കുഴിയില്‍, മാത്യു തേക്കുംകാട്ടില്‍, ബേബി ആലവേലിയില്‍, ബിനോയ് തുരുത്തിയില്‍, ചാക്കോ ഓരത്ത്, സണ്ണി വെള്ളക്കാക്കൂടിയില് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.എല്‍. ജോസഫ്, ജോയ് ഇല്യാരത്ത്, ബിജു പഞ്ഞിക്കാരന്‍, അനൂപ് മുണ്ടിയാങ്കല്‍, ഷാരോണ്‍ പേണ്ടാനത്ത്, ആല്ബിന് മൈലക്കല്‍, മിനി ഊന്നുകല്ലേല്‍, ജോസഫ് തൂങ്കുഴിയില്‍, തങ്കച്ചന് കുന്നത്തേട്ട് എന്നിവര്‍ നേതൃത്വം നല്കി.