തിരുവമ്പാടിയിൽ ലീഗിൽ വീണ്ടും പൊട്ടിത്തെറി
1571611
Monday, June 30, 2025 5:12 AM IST
തിരുവമ്പാടി: കഴിഞ്ഞ ദിവസം ലീഗിൽ നിന്നും പുറത്താക്കിയവരും നിലവിലെ യൂണിറ്റ് ഭാരവാഹികളും ഒരുമിച്ചു രഹസ്യമീറ്റിംഗ് നടത്തി. പുല്ലൂരാംപാറ ലീഗ് ഹൗസിൽ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് മീറ്റിംഗ് നടന്നത്. ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉയർന്നു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നാൽപ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു. ലീഗിന് സ്വാധീനമുള്ള ഏഴ് വാർഡുകളിൽ നിന്നുള്ള വിവിധ സ്ഥാനങ്ങൾ വഹിക്കുന്ന ഇരുപത്തിയഞ്ചോളം നിലവിലെ ഭാരവാഹികൾ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്.